Monday, May 6, 2024
-Advertisements-
NATIONAL NEWSBengaluru Newsഫീസ് അടയ്ക്കാൻ പണമില്ല, മനോവിഷമം താങ്ങാനാവാതെ പത്തനംതിട്ടയിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഫീസ് അടയ്ക്കാൻ പണമില്ല, മനോവിഷമം താങ്ങാനാവാതെ പത്തനംതിട്ടയിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കി

chanakya news
-Advertisements-

പത്തനംതിട്ട : എലിയറയ്ക്കലിൽ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കാളാഞ്ചിറ അനന്ദുഭവനിൽ അതുല്യ (20) നെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിലെ നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു.

ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനാൽ നഴ്‌സിംഗ് പഠനം മുടങ്ങിയതിന്റെ മനോവിഷമത്തിലാണ് അതുല്യ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ വർഷം ബെംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്തോടെയാണ് നഴ്‌സിംഗ് പഠനം തുടങ്ങിയത്. ഒരുവർഷത്തെ കോഴ്സ് പൂർത്തിയാക്കി വീട്ടിലെത്തിയതായിരുന്നു അതുല്യ.

ഇതിനിടെ ട്രസ്റ്റ് അധികൃതരെ വായ്പാതട്ടിപ്പിന് പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അതുല്യ ഉൾപ്പടെയുള്ള നിരവധി കുട്ടികളുടെ ഫീസ് അടയ്ക്കാൻ പറ്റാതെ വരികയായിരുന്നു. ഫീസ് മുടങ്ങിയതോടെ പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുമെന്ന ഭയമാണ് ആത്മഹത്യയിൽ കലാശിച്ചത്.

English Summary : Nursing student athulya died pathanamthitta

-Advertisements-