ചെന്നൈ : മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൊല്ലം തേന്മല സ്വദേശിനി ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഫൗസിയയുടെ കൂടെ താമസിച്ചിരുന്ന ആൺ സുഹൃത്ത് കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആഷിഖ് (21) നെ പോലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈ ക്രോംപെട്ട് ബാലാജി ആശുപത്രിയിലെ രണ്ടാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയായ ഫൗസിയയും ആഷിഖും ഏതാനും ദിവസങ്ങളായി ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് വരികയായിരുന്നു. ആഷിഖ് മറ്റൊരു പെൺകുട്ടിക്കൊപ്പം നിൽക്കുന്ന ഫോട്ടോ കണ്ടതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
വഴക്കിനിടയിൽ ആഷിഖ് തന്റെ ടി ഷർട്ട് ഉപയോഗിച്ച് ഫൗസിയയുടെ കഴുത്തിൽ ചുറ്റി മുറുക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹത്തിന്റെ ചിത്രങ്ങൾ വാട്സപ്പിൽ സ്റ്റാറ്റസ് ഇടുകയും ചെയ്തതായി സുഹൃത്തുക്കൾ പോലീസിന് മൊഴി നൽകി. സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട ആഷിഖിനെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അതേസയം ഫൗസിയയ്ക്കും ആഷിഖിനും ഒരു കുഞ്ഞുള്ളതായും കൂഞ്ഞിനെ അനാഥാലയത്തിൽ പാർപ്പിച്ചിരിക്കുന്നതായും പോലീസ് പറയുന്നു.
English Summary : malayali nursing student murder at chennai