Friday, May 10, 2024
-Advertisements-
KERALA NEWSIdukki Newsഇടുക്കി തോപ്രാംകുടിയിൽ മദ്യപിക്കുന്നതിനിടെ വെള്ളമാണെന്ന് കരുതി ബാറ്ററി വെള്ളമൊഴിച്ച് കുടിച്ച മധ്യവയസ്‌കൻ മരിച്ചു

ഇടുക്കി തോപ്രാംകുടിയിൽ മദ്യപിക്കുന്നതിനിടെ വെള്ളമാണെന്ന് കരുതി ബാറ്ററി വെള്ളമൊഴിച്ച് കുടിച്ച മധ്യവയസ്‌കൻ മരിച്ചു

chanakya news
-Advertisements-

ഇടുക്കി : തോപ്രാംകുടിയിൽ മദ്യപിക്കുന്നതിനിടെ വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ബാറ്ററി വെള്ളം ഒഴിച്ച് കുടിച്ച മധ്യവയസ്‌കൻ മരിച്ചു. മൂലമറ്റം സ്വദേശി മോഹനൻ (62) ആണ് മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് തോപ്രാംകുടിയിൽ എത്തിയതായിരുന്നു മോഹനൻ.

ജോലി സ്ഥലത്ത് വെച്ച് മദ്യപിക്കുന്നതിനിടെയാണ് വെള്ളത്തിന് പകരം ബാറ്ററിവെള്ളം ഒഴിച്ച് ഇയാൾ മദ്യം കഴിച്ചത്. തുടർന്ന് അവശ നിലയിലായ മോഹനനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശനിയാഴ്ച ഉച്ചയോടെ മരണപ്പെടുകയുമായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

English Summary : old man who drank liquor with battery water died

-Advertisements-