Friday, May 17, 2024
-Advertisements-
KERALA NEWSകൊട്ടാരക്കരയിൽ ഓൺലൈൻ ലൈൻ ന്യൂസ് വഴി തെറ്റായ വിവരങ്ങൾ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി ;...

കൊട്ടാരക്കരയിൽ ഓൺലൈൻ ലൈൻ ന്യൂസ് വഴി തെറ്റായ വിവരങ്ങൾ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി ; സ്പോട് ന്യൂസ് ഉടമ അറസ്റ്റിൽ

chanakya news
-Advertisements-

കൊല്ലം : കൊട്ടാരക്കരയിൽ ഓൺലൈൻ ലൈൻ ന്യൂസ് വഴി തെറ്റായ വിവരങ്ങൾ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. പട്ടാഴി കോളൂർ മുക്ക് സ്വദേശി രഞ്ജു പൊടിയൻ (37) ആണ് മരിച്ചത്. സംഭവത്തിൽ സ്പോട്ട് ന്യൂസ് ഓണലൈൻ മാധ്യമ ഉടമ അനീഷ് കുമാർ (36) നെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.

ജൂൺ പതിനേഴിന് രാവിലെയാണ് രഞ്ജുവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്പോട്ട് ന്യൂസ് വഴി ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തതിനാലാണ് താൻ ജീവനൊടുക്കുന്നതെന്ന് രഞ്ജു ഫേസ്‌ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സ്പോട്ട് ന്യൂസ് ആണെന്ന് രഞ്ജു ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

നാലുവർഷം മുമ്പ് മരിച്ച വയോധികന്റെ കുടുംബവുമായി ബന്ധപ്പെട്ട് രഞ്ജു ഫേസ്‌ബുക്ക് ലൈവിലൂടെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റായ രീതിയിൽ സ്പോട്ട് ന്യൂസ് എന്ന ഫേസ്‌ബുക്ക് പേജ് വഴി അനീഷ് കുമാർ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ രഞ്ജുവിന്റെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് അനീഷ്‌കുമാറിനെ അറസ്റ്റ് ചെയ്തു.

English Summary : online media owner arrested man found dead in house in kottarakkara

-Advertisements-