കോഴിക്കോട് : പേരാമ്പ്ര പന്നിമുക്കിൽ നിന്നും മാരക മയക്ക് മരുന്നുമായി യുവതിയും സുഹൃത്തും അറസ്റ്റിൽ. ചേരാപുരം ചെറുവണ്ണൂർ സ്വദേശിനി അനുമോൾ (26) ചേരാപുരം സ്വദേശി അജ്മൽ വിസി (30) എന്നിവരാണ് അറസ്റ്റിലായത്. പേരാമ്പ്ര ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അനുമോളും സുഹൃത്തും അറസ്റ്റിലായത്.
മാരക മയക്ക് മരുന്നായ എംഎഡിഎംഎ യുമായി അനുമോളും സുഹൃത്ത് അജ്മലും വടകര റൂട്ടിൽ കാറിൽ സഞ്ചരിക്കുന്നുണ്ടെന്ന വിവരം ലഭിച്ച പോലീസ് പരിശോധന നടത്തുകയായിരുന്നു. ഇവരിൽ നിന്ന് 14.500 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.
കോഴിക്കോട് കേന്ദ്രീകരിച്ച് കുറെ നാളുകളായി അനുമോളും അജ്മലും ലഹരിമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു. അനുമോളാണ് ആവശ്യക്കാരെ ബന്ധപെട്ടിരുന്നതെന്നാണ് വിവരം.
English Summary : kozhikode woman and youth arrested with mdma