രാജ്യത്ത് പെട്രോൾ ഡീസൽ വില അഞ്ച് രൂപ വരെ കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്

കൊച്ചി : രാജ്യത്ത് പെട്രോൾ ഡീസൽ വില അഞ്ച് രൂപ വരെ കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തിൽ അയവ് വന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ന്നതോടെയാണ് വില ഇന്ധന വില കുറയാൻ വഴിയൊരുങ്ങുന്നത്.

പെട്രോൾ ഡീസൽ വിലയിൽ അഞ്ച് രൂപയോളം കുറവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉടൻ തന്നെ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ കേരളത്തിൽ പെട്രോൾ വില 106 രൂപയും ഡീസൽ വില 95 രൂപയുമാണ്.

  യുവതിയെ ബലാത്സംഗം ചെയ്ത് കഴുത്തറത്ത് കൊന്ന മൂന്ന് പേർക്ക് വധശിക്ഷ വിധിച്ചു കോടതി

Latest news
POPPULAR NEWS