Wednesday, May 8, 2024
-Advertisements-
KERALA NEWSഗവർണർ സംഘപരിവാറിന്റെ ചട്ടുകം ; വിസിമാർ രാജിവെച്ചില്ല, നിർദേശം തള്ളി

ഗവർണർ സംഘപരിവാറിന്റെ ചട്ടുകം ; വിസിമാർ രാജിവെച്ചില്ല, നിർദേശം തള്ളി

chanakya news
-Advertisements-

തിരുവനന്തപുരം : സംസ്ഥാനത്തെ സർവകലാശാലകളിലെ ഒൻപത് വിസിമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നൽകിയ നിർദേശം വിസിമാർ തള്ളി. ഗവർണർ നൽകിയ സമയ പരിധിക്കുള്ളിൽ ഒൻപത് വിസിമാരും രാജിവെക്കാൻ തയ്യാറായില്ല. ഗവർണർ നൽകിയ കത്തിന് നിയമ വിദഗ്ധരുടെ സഹായത്തോടെ മറുപടി നൽകുമെന്നും വിസിമാർ അറിയിച്ചു.

തുടർ നടപടികൾക്കായി കണ്ണൂർ,കാലിക്കറ്റ്,എംജി വിസിമാർ കൊച്ചിയിലെത്തി. അതേസമയം വിസിമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി അസ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗവർണർ ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണെന്നും ചാൻസിലർ പദവി ദുരുപയോഗം ചെയ്യുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സംസ്ഥാനത്തെ ഗവർണർ സംഘപരിവാറിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. സർവകലാശാലകളിലെ നിയമന അധികാരം ഗവർണറുടേതാണെന്നും ചട്ടവിരുദ്ധമായി നിയമനം നടന്നിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദി ഗവർണർ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിസിമാരുടെ വാദം കേൾക്കാതെയാണ് ഗവർണർ നടപടി സ്വീകരിച്ചത്. രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

-Advertisements-