Saturday, May 11, 2024
-Advertisements-
KERALA NEWSIdukki Newsകാട്ടുപന്നിയെ വെടിവെച്ചു, ഉന്നം പിഴച്ച വെടിയുണ്ട തുളച്ച് കയറിയത് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഗൃഹനാഥന്റെ തലയിൽ ;...

കാട്ടുപന്നിയെ വെടിവെച്ചു, ഉന്നം പിഴച്ച വെടിയുണ്ട തുളച്ച് കയറിയത് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഗൃഹനാഥന്റെ തലയിൽ ; ഇടുക്കിയിൽ വെടിയേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

ഇടുക്കി : നെടുങ്കണ്ടത്ത് ഗൃഹനാഥനെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാവടി സ്വദേശികളായ സജി (50), ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. വന്യമൃഗത്തെ വെടിവെയ്ക്കുന്നതിനിടെ ഉന്നം പിഴച്ച് പ്ലാക്കൽ സ്വദേശിയായ സണ്ണി (57) ന്റെ തലയിൽ ഏൽക്കുകയും കൊല്ലപ്പെടുകയുമായിരുന്നു.

ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളുടെ വീടിന് സമീപം കാട്ടുപന്നിയെ കണ്ടതിനെ തുടർന്ന് സജി തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. എന്നാൽ ഉന്നം തെറ്റിയ അഞ്ചോളം വെടിയുണ്ടകളാണ് സജിയുടെ വീടിനു നേരെ പാഞ്ഞെത്തിയത്. അതിൽ ഒരെണ്ണം കിടപ്പുമുറിയിൽ കിടന്നുറങ്ങുകയായിരുന്ന സജിയുടെ തലയിൽ തുളച്ച് കയറി.

മറ്റൊരു മുറിയിൽ കിടക്കുകയായിരുന്ന സജിയുടെ ഭാര്യ മിനി ശബ്ദം കേട്ട് വന്ന് നോക്കിയപ്പോൾ രക്തം വാർന്ന നിലയിൽ കിടക്കുന്ന സജിയെയാണ് കണ്ടത്. സിനിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

English Summary : police have arrested four people in connection with the shooting death of the householder in Idukki

-Advertisements-