Sunday, April 28, 2024
-Advertisements-
KERALA NEWSലക്ഷങ്ങൾ ലാഭം തരാമെന്ന് വാഗ്ദാനം നൽകി സഹപാഠിയിൽ നിന്ന് 93 പവൻ സ്വർണവും ഏഴര ലക്ഷം...

ലക്ഷങ്ങൾ ലാഭം തരാമെന്ന് വാഗ്ദാനം നൽകി സഹപാഠിയിൽ നിന്ന് 93 പവൻ സ്വർണവും ഏഴര ലക്ഷം രൂപയും തട്ടിയെടുത്ത സംഭവത്തിൽ വനിതാ എസ്‌ഐ അറസ്റ്റിൽ

chanakya news
-Advertisements-

പാലക്കാട് : ഒറ്റപ്പാലത്ത് യുവതിയിൽ നിന്ന് സ്വർണവും പണവും വാങ്ങി കബളിപ്പിച്ചെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തവനൂർ സ്വദേശിനിയും വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്‌ഐയുമായ ആര്യശ്രീ (47) ആണ് അറസ്റ്റിലായത്.ഒറ്റപ്പാലം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തൃശൂർ പഴയന്നൂർ സ്വദേശിയിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം രൂപ ലാഭം നൽകാമെന്ന് വാഗ്ദാനം നൽകിയ ശേഷം 93 പവൻ സ്വർണവും ഏഴര ലക്ഷം രൂപയും വാങ്ങുകയായിരുന്നു. 2017 ലാണ് ആര്യശ്രീ പണവും സ്വർണവും വാങ്ങിയത്. യുവതിയും ആര്യശ്രീയും സഹപാഠികളായിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും പണവും സ്വർണവും തിരികെ ചോദിച്ചെങ്കിലും ആര്യശ്രീ നൽകിയില്ല. ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞ് മാറുകയും ചെയ്തതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.

അതേസമയം ആര്യശ്രീയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

English Summary : police officer aryasree arrested in fraudulent case

-Advertisements-