Saturday, May 11, 2024
-Advertisements-
KERALA NEWSതനിക്കൊന്ന് വഴങ്ങി തന്നാൽ മകനെ കേസിൽ നിന്നും ഒഴിവാക്കാം ; വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ പോലീസ്...

തനിക്കൊന്ന് വഴങ്ങി തന്നാൽ മകനെ കേസിൽ നിന്നും ഒഴിവാക്കാം ; വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

chanakya news
-Advertisements-

തിരുവനന്തപുരം : വീട്ടമ്മയെ ഫോണിൽ വിളിച്ച് ശല്ല്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം സ്വദേശിയും കന്റോൺമെന്റ് സ്റ്റേഷനിലെ എസ്‌ഐ യുമായ അശോക് കുമാറിനെയാണ് വീട്ടമ്മയുടെ പരാതിയെ തുടർന്ന് സസ്‌പെൻഡ് ചെയ്തത്.

സ്‌കൂളിലുണ്ടായ സംഘർഷത്തെ തുടർന്ന് വീട്ടമ്മയുടെ മകനെതിരെ പോലീസ് കേസെടുത്തിരുന്നു. വിട്ട് വീഴ്ചകൾക്ക് തയ്യാറായാൽ മകനെ കേസിൽ നിന്നും ഒഴിവാക്കാമെന്ന് ഇയാൾ വാഗ്ദാനം നൽകുകയായിരുന്നു. തുടർന്ന് നിരന്തരം ഫോണിൽ വിളിച്ച് തന്റെ ഇങ്കിതത്തിന് വഴങ്ങി തരണമെന്ന് ഇയാൾ വീട്ടമ്മയോട് ആവിശ്യപെടുകയായിരുന്നു. ശല്ല്യം തുടർന്നതോടെ വീട്ടമ്മ പോലീസിൽ പരാതി നൽകി.

English Summary : police officer was suspended for harassing a housewife

-Advertisements-