Wednesday, May 1, 2024
-Advertisements-
KERALA NEWSകസ്റ്റഡിയിലെടുത്ത യുവാവ് രഹസ്യം പറയാനുണ്ടെന്ന വ്യാജേന എസ്‌ഐ യുടെ ചെവി കടിച്ച് പറിച്ചു

കസ്റ്റഡിയിലെടുത്ത യുവാവ് രഹസ്യം പറയാനുണ്ടെന്ന വ്യാജേന എസ്‌ഐ യുടെ ചെവി കടിച്ച് പറിച്ചു

chanakya news
-Advertisements-

കാസർഗോഡ് : കസ്റ്റഡിയിലെടുത്ത യുവാവ് രഹസ്യം പറയാനുണ്ടെന്ന വ്യാജേന എസ്‌ഐ യുടെ ചെവി കടിച്ച് പറിച്ചു. സംഭവത്തിൽ കാസർഗോഡ് സ്റ്റേഷൻ പരിധിയിലെ സ്റ്റെനി റോഡ്രിഗസ് (48) നെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ എസ്‌ഐ വിഷ്ണു പ്രസാദിന്റെ ചെവിയുടെ ഒരു ഭാഗം അറ്റുപോയി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

കാസർഗോഡ് ഉളിയത്തടുക്കയിൽ ബൈക്കും വാനും കൂട്ടിയിടിച്ചതിനെ തുടർന്ന് ബൈക്ക് ഓടിച്ച സ്റ്റെനി റോഡ്രിഗസും വാൻ ഡ്രൈവറും തമ്മിൽ വാക്കേറ്റം നടന്നു. ഇതിനിടയിൽ ആളുകൾ കൂടി ഗതാഗതം സ്തംഭിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്‌ഐ റോഡ് തടസപ്പെടുത്തരുതെന്നും പരാതിയുണ്ടെങ്കിൽ പോലീസ് സ്റ്റേഷനിൽ എത്താനും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് ഇഷ്ടപ്പെടാത്ത സ്റ്റെനി റോഡ്രിഗസ് കൂടുതൽ പ്രകോപിതനായി.

തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകും വഴി രഹസ്യം പറയാനുണ്ടെന്ന വ്യാജേന എസ്‌ഐ യുടെ ചെവി കടിച്ച് പറിക്കുകയായിരുന്നു. പരിക്കേറ്റ എസ്ഐ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായാണ് വിവരം.

English Summry : police si assaulted by youth

-Advertisements-