Friday, May 10, 2024
-Advertisements-
KERALA NEWSനൂതന കൃഷി രീതി പഠിക്കുന്നതിനായി സംസ്ഥാന സർക്കാർ ഇസ്രയേലിലേക്ക് അയച്ച കർഷകനെ കാണാനില്ല

നൂതന കൃഷി രീതി പഠിക്കുന്നതിനായി സംസ്ഥാന സർക്കാർ ഇസ്രയേലിലേക്ക് അയച്ച കർഷകനെ കാണാനില്ല

chanakya news
-Advertisements-

ന്യൂഡൽഹി : നൂതന കൃഷി രീതി പഠിക്കുന്നതിനായി സംസ്ഥാന സർക്കാർ ഇസ്രയേലിലേക്ക് അയച്ച കർഷകനെ കാണാനില്ല. കണ്ണൂർ ഇരിട്ടി സ്വദേശി ബൈജു കുര്യനെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. 27 പേരടങ്ങുന്ന സംഘമാണ് കൃഷി രീതി പഠിക്കുന്നതിനായി കേരളത്തിൽ നിന്നും ഇസ്രായേലിൽ എത്തിയത്.

കർഷകനെ കാണാതായതിനെ തുടർന്ന് പോലീസിലും ഇസ്രായേൽ എംബസിയിലും സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ പരാതി നൽകിയിരിക്കുകയാണ്. കാണാതായ ബൈജു കുര്യന്റെ നാട്ടിലുള്ള ബന്ധുക്കളെ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.

ബൈജു കുര്യന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്നാണ് സഹയാത്രികർ പറയുന്നത്. അതേസമയം പാസ്പോർട്ട് അടങ്ങുന്ന ഹാൻഡ് ബാഗുമായാണ് കർഷകനെ കാണാതായിരിക്കുന്നതെന്നാണ് വിവരം.

English Summary : The farmer sent to Israel by the state government is missing

-Advertisements-