Friday, April 26, 2024
-Advertisements-
KERALA NEWSആശ്രമം കത്തിച്ച കേസ് ; മുഖ്യസാക്ഷി മൊഴി മാറ്റിയതിന് പിന്നിൽ ആർഎസ്എസ്

ആശ്രമം കത്തിച്ച കേസ് ; മുഖ്യസാക്ഷി മൊഴി മാറ്റിയതിന് പിന്നിൽ ആർഎസ്എസ്

chanakya news
-Advertisements-

തിരുവനന്തപുരം : ആശ്രമം കത്തിച്ച സംഭവത്തിലെ സാക്ഷി മൊഴിമാറ്റിയത് ആർഎസ്എസ് ബിജെപി പ്രേരണമൂലമെന്ന് സന്ദീപാനന്ദഗിരി. ആശ്രമം കത്തിച്ചത് പ്രശാന്തിന്റെ സഹോദരനും സുഹൃത്തുക്കളുമാണെന്ന് നേരത്തെ പ്രശാന്ത് മൊഴി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പ്രശാന്ത് സംഭവത്തെ കുറിച്ച് അറിയില്ലെന്ന് കോടതിയിൽ രഹസ്യ മൊഴി നൽകുകയായിരുന്നു. ഇതോടെ ആശ്രമം കത്തിച്ച കേസിൽ ആർഎസ്എസ് ബിജെപി പ്രവർത്തകരെ പ്രതിചേർക്കാനുള്ള ക്രൈംബ്രാഞ്ചിന്റെ ശ്രമത്തിന് തിരിച്ചടിയായി.

ആശ്രമം കത്തിച്ച കേസ് എങ്ങും എത്താതെ നിൽക്കുമ്പോഴാണ് തന്റെ മരിച്ച് പോയ സഹോദരൻ പ്രകാശ് ആണ് ആശ്രമം കത്തിച്ചതെന്ന വെളിപ്പെടുത്തലുമായി പ്രശാന്ത് രംഗത്തെത്തിയത്. മരിക്കുന്നതിന് മുൻപ് സഹോദരനാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും നേരത്തെ പ്രശാന്ത് പറഞ്ഞിരുന്നു. കൂടാതെ ഈ വർഷം ജനുവരിയിൽ ആത്മഹത്യ ചെയ്ത പ്രകാശിന്റെ മരണത്തിലുള്ള ദുരൂഹത നീക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു.

അതേസമയം പ്രശാന്ത് മൊഴിമാറ്റിയത് ആർഎസ്എസ് ബിജെപി പ്രേരണമൂലമാണെന്നും അല്ലാതെ പ്രശാന്തിന് മൊഴിമാറ്റേണ്ട സാഹചര്യം ഇല്ലെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു. പ്രശാന്തിന്റെ വെളിപ്പെടുത്തലോടെ പോലീസ് അന്വേഷണം വളരെ മുന്നോട്ട് പോയെന്നും സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പോലീസ് ശേഖരിച്ചെന്നും അതുകൊണ്ട് കേസ് ഇനി അട്ടിമറിക്കപ്പെടില്ലെന്നുമാണ് പ്രതീക്ഷയെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.

-Advertisements-