Wednesday, May 8, 2024
-Advertisements-
KERALA NEWSഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ തല പുറത്തേക്കിട്ടു, പോസ്റ്റിൽ തലയിടിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം

ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ തല പുറത്തേക്കിട്ടു, പോസ്റ്റിൽ തലയിടിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം

chanakya news
-Advertisements-

തിരുവനന്തപുരം : ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ തല പുറത്തേക്കിട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഏഴ് വയസുകാരൻ മരിച്ചു. തലേക്കുന്ന് സ്വദേശി വൈഷ്‌ണവ് (7) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.

അമ്മയ്‌ക്കൊപ്പം ബന്ധുവീട്ടിലേക്ക് ഓട്ടോയിൽ പോകുകയായിരുന്നു വൈഷ്ണവ്. ഓട്ടോ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കുട്ടി തല പുറത്തേക്കിട്ട് നോക്കുകയായിരുന്നു. ഇതിനിടെ റോഡിന് സമീപത്തെ വൈദ്യുതി പോസ്റ്റിൽ തലയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും വൈകിട്ട് ആറു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

English Summary : seven year old boy died after putting head out in auto

-Advertisements-