Saturday, April 27, 2024
-Advertisements-
KERALA NEWSസ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി ; തൃശൂരിൽ തോക്കുമായി സ്കൂളിലെത്തിയ യുവാവ് ക്ലാസ് മുറിയിൽ...

സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി ; തൃശൂരിൽ തോക്കുമായി സ്കൂളിലെത്തിയ യുവാവ് ക്ലാസ് മുറിയിൽ കയറി വെടിവെച്ചു

chanakya news
-Advertisements-

തൃശൂർ : തൃശൂരിലെ വിവേകോദയം സ്‌കൂളിൽ തോക്കുമായെത്തി വെടിയുതിർത്ത യുവാവ് അറസ്റ്റിൽ. സ്കൂളിലെ പൂർവ വിദ്യാർത്ഥിയും മുളയം സ്വദേശിയുമായ ജഗൻ ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ സ്കൂളിലെത്തിയ ജഗൻ സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ക്ലാസ്സ് മുറിയിൽ കയറി മുകളിലേക്ക് വെടിവെയ്ക്കുകയുമായിരുന്നു.

എയർഗൺ ഉപയോഗിച്ച് മൂന്ന് തവണയാണ് ഇയാൾ വെടിയുതിർത്തത്. സംഭവത്തിന് പിന്നാലെ ക്ലാസ്സിൽ നിന്നും ഇറങ്ങിയോടിയ ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ലഹരിമരുന്നിന് അടിമയാണ് യുവാവെന്ന് പോലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാർത്ഥിയാണ് ജഗൻ. നേരത്തെ മറ്റൊരു സ്കൂളിലാണ് പഠിച്ചിരുന്നത്. അവിടെ അധ്യാപകരെ മർദിച്ചതുമായി ബന്ധപ്പെട്ട് ജഗനെ സ്കൂളിൽ നിന്നും പുറത്താക്കിയിരുന്നു. തുടർന്ന് വിവേകോദയം സ്കൂളിൽ എത്തുകയായിരുന്നു. പരസ്പര ബന്ധമില്ലാതെയാണ് ഇയാൾ സംസാരിച്ചതെന്ന് സ്കൂൾ അധികൃതർ പറയുന്നു. ഉന്നത പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

English Summary : shooting at school with gun former student arrested in thrissur

-Advertisements-