Friday, May 10, 2024
-Advertisements-
KERALA NEWSIdukki Newsപ്രതികൾക്ക് ഉന്നം തെറ്റിയതല്ല, വെടിവെച്ചത് കാട്ട് പന്നിക്കുമല്ല, ലക്ഷ്യം സണ്ണി തന്നെയായിരുന്നു ; ഇടുക്കിയിൽ ഗൃഹനാഥൻ...

പ്രതികൾക്ക് ഉന്നം തെറ്റിയതല്ല, വെടിവെച്ചത് കാട്ട് പന്നിക്കുമല്ല, ലക്ഷ്യം സണ്ണി തന്നെയായിരുന്നു ; ഇടുക്കിയിൽ ഗൃഹനാഥൻ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച സംഭവം കൊലപാതകം

chanakya news
-Advertisements-

ഇടുക്കി : കാട്ടുപന്നിയെ വെടിവയ്ക്കുന്നതിനിടയിൽ ഉന്നം തെറ്റി ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. നെടുംങ്കണ്ടം മാവടി സ്വദേശി സണ്ണി (57) നെ ബോധപൂർവം വെടിവെച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തൽ. പ്രതികളിൽ ഒരാളായ ബിനു നേരത്തെ ചാരായം വറ്റുന്ന വിവരം എക്‌സൈസിനെ അറിയിച്ചത് സണ്ണിയാണെന്ന് പ്രതികൾ കരുതിയിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.

സംഭവത്തിൽ മാവടി സ്വദേശി സജി (50), മുകുളേപ്പറമ്പിൽ ബിനു (40), മണിയറ സ്വദേശി വിനീഷ് (38) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. സജിയുടെ നിർദേശ പ്രകാരമാണ് ബിനു ചാരായം വാറ്റിയത്. ചാരായം വറ്റിയ ബിനുവിനെ എക്സൈസ് അറസ്റ്റ് ചെയ്യാൻ കാരണക്കാരൻ സണ്ണിയാണെന്ന് ഇരുവരും വിശ്വസിച്ചിരുന്നു. സജിയാണ് സണ്ണിക്ക് നേരെ വെടിയുതിർത്തത്.

വീടിന് സമീപത്ത് കാട്ടുപന്നിയെ കണ്ടെന്നും അതിനെ വെടിവെച്ചതാണെന്നുമാണ് പ്രതികൾ നേരത്തെ പോലീസിനോട് പറഞ്ഞത്. അഞ്ച് പ്രാവിശ്യം വെടിവെച്ചതിൽ ഒരു ബുള്ളറ്റ് വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന സണ്ണിയുടെ തലയിൽ തുളച്ച് കയറുകയായിരുന്നു. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. വീടിന്റെ കതകിൽ വെടിയുണ്ട തുളച്ച് കയറിയ പാടുകൾ കണ്ടതാണ് പൊലീസിന് സംശയം തോന്നാൻ കാരണമായത്.

English Summary : shooting death of the householder in idukki

-Advertisements-