Tuesday, April 30, 2024
-Advertisements-
NATIONAL NEWSഅയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ എന്തൊക്കെ സംഭവിച്ചാലും പങ്കെടുക്കുമെന്ന് കോൺഗ്രസ്സ് കേന്ദ്ര നേതൃത്വം

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ എന്തൊക്കെ സംഭവിച്ചാലും പങ്കെടുക്കുമെന്ന് കോൺഗ്രസ്സ് കേന്ദ്ര നേതൃത്വം

chanakya news
-Advertisements-

ന്യുഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ്സ് പങ്കെടുക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസ്സ് നേതാവ് ദിഗ് വിജയസിംഗ്. സോണിയാ ഗാന്ധി അല്ലെങ്കിൽ കോൺഗ്രസ്സ് പ്രതിനിധിയൊ ചടങ്ങിൽ പങ്കെടുക്കുമെന്നും ദിഗ് വിജയ്‌സിംഗ് പറഞ്ഞു. ചടങ്ങിന് സോണിയ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ടെന്നും സോണിയ ഗാന്ധി ക്ഷണം സ്വീകരിച്ചതായും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ്സ് പങ്കെടുക്കുന്ന കാര്യത്തിൽ നേരത്തെ തീരുമനമായിരുന്നില്ല. എന്നാൽ ഒരു കാരണവശാലും ചടങ്ങിൽ പങ്കെടുക്കാതിരിക്കില്ലെന്നും ദിഗ് വിജയ്‌സിംഗ് വ്യക്തമാക്കി. കോൺഗ്രസ്സ് ചടങ്ങിൽ പങ്കെടുക്കരുതെന്ന് ആവിശ്യപ്പെട്ട് മുസ്‌ലിം സംഘടനകൾ അടക്കം നേരത്തെ രംഗത്തെത്തിയിരുന്നു. ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നു എന്ന് പറയാനുള്ള ആർജ്ജവം കോൺഗ്രസ്സ് കാണിക്കണമെന്നായിരുന്നു സമസ്തയുടെ ആവിശ്യം.

അതേസമയംചടങ്ങിൽ പങ്കെടുക്കരുതെന്നാണ് കോൺഗ്രസിന്റെ കേരള ഘടകത്തിന്റെ നിലപാടെന്ന് കെ മുരളീധരൻ എംപി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ സംസ്ഥയല്ല കോൺഗ്രസിന്റെ നയം പറയേണ്ടതെന്നും അതിന് എഐസിസിയുണ്ടെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം.

English Summary : sonia gandhi will attend the inauguration of ayodhya ram temple

-Advertisements-