Sunday, April 28, 2024
-Advertisements-
KERALA NEWSKasaragod Newsഅമ്മ നോക്കി നിൽക്കെ പതിനേഴുകാരൻ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു, വിവരമറിഞ്ഞ അയൽവാസി കുഴഞ്ഞ് വീണുമരിച്ചു

അമ്മ നോക്കി നിൽക്കെ പതിനേഴുകാരൻ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു, വിവരമറിഞ്ഞ അയൽവാസി കുഴഞ്ഞ് വീണുമരിച്ചു

chanakya news
-Advertisements-

കാസർഗോഡ് : ബങ്കളത്ത് അമ്മ നോക്കി നിൽക്കെ വിദ്യാർത്ഥി വെള്ളക്കെട്ടിൽ വീണ് മരിച്ചു. ബങ്കളം പാൽ സൊസൈറ്റിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ആൽബിൻ സെബാസ്റ്റ്യൻ (17) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ ആൽബിനെ കാണാതായിരുന്നു. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ആൽബിൻ മാത്യുവിന്റെ മരണ വാർത്തയറിഞ്ഞ് അയൽവാസിയായ വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു. ബങ്കളം സ്വദേശിനി വിലാസിനി (62) ആണ് മരിച്ചത്. ആൽബിന്റെ മരണ വർത്തയറിഞ്ഞ വിലാസിനി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച വിലാസിനി ചികിത്സയിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.

English Summary : student died after falling into a river kasaragod

-Advertisements-