Friday, April 26, 2024
-Advertisements-
KERALA NEWSകോഴിക്കോട് സ്വകര്യ ബസ് സ്കൂട്ടറിലിടിച്ച് ബിടെക് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട് സ്വകര്യ ബസ് സ്കൂട്ടറിലിടിച്ച് ബിടെക് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

കോഴിക്കോട് : സ്വകര്യ ബസ് സ്കൂട്ടറിലിടിച്ച് ബിടെക് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മോഡേൺ ബസാർ പാറപ്പുറം സ്വദേശി റഷീദിന്റെ മകൾ റഫ റഷീദ് (21) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം നടന്നത്. മുക്കം കെഎംസിടി കോളജിലെ ബിടെക് വിദ്യാർത്ഥിനിയാണ് റഫ.

മെഡിക്കൽ കോളേജിൽ നിന്നും പോകുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് റഫ റഷീദ് സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ റഫയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : Student died in a accident kozhikode

-Advertisements-