Saturday, April 27, 2024
-Advertisements-
KERALA NEWSപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു

chanakya news
-Advertisements-

പാലക്കാട് : പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുളത്തിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു. പാലക്കാട് പുതുക്കോട് സ്വദേശികളായ ഹക്കീം-ഷമീറ ദമ്പതികളുടെ മകൻ റൈഹാൻ (15) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ അപ്പക്കാട് കാരാട്ട് കുളത്തിലാണ് അപകടമുണ്ടായത്. പുതുക്കോട് സർവജന സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്.

പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങും വഴി കുളത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു റൈഹാൻ. നീന്തുന്നതിനിടെ മുങ്ങിയ റൈഹാനെ സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് കുട്ടികൾ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

നാട്ടുകാർ ചേർന്ന് റൈഹാനെ കുളത്തിൽ നിന്നും പുറത്തെടുത്ത് ഉടൻ തന്നെ നെന്മാറയിലെ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : student drowned to death in palakkad

-Advertisements-