Tuesday, April 30, 2024
-Advertisements-
KERALA NEWSസ്കൂൾ വിദ്യാർത്ഥികളെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുത് ; നവകേരള സദസ്സിന് സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് കോടതി

സ്കൂൾ വിദ്യാർത്ഥികളെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുത് ; നവകേരള സദസ്സിന് സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് കോടതി

chanakya news
-Advertisements-

കൊച്ചി : നവകേരള സദസ്സിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്കൂൾ വിദ്യാർത്ഥികളെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു. അക്കാദമിക്ക് കരിക്കുലത്തിൽ ഇല്ലാത്ത കാര്യങ്ങൾക്ക് ഉത്തരവിടാൻ സർക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി എംഎസ്എഫ് നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

കോടതിയുടെ ഉത്തരവ് വരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് നവകേരള സദസ്സിന് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവിശ്യപെട്ട് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവുകൾ തിങ്കളാഴ്ച തന്നെ പിൻവലിക്കുമെന്നും സർക്കാർ അറിയിച്ചു. നവകേരള സദസിന് സ്‌കൂൾ ബസുകൾ വിട്ടുനൽകാൻ നിർദ്ദേശിച്ചുള്ള ഉത്തരവും പിൻവലിക്കുമെന്ന് സർക്കാർ അറിയിച്ചു.

കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ച സംഭവം വിവാദമായിരുന്നു. തലശ്ശരിയിൽ നിന്നും പാനൂരിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ ബസ് നോക്കി കുട്ടികളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നു.

English Summary : Students should not participate in Navakerala Sadas

-Advertisements-