Friday, May 10, 2024
-Advertisements-
KERALA NEWSഅധ്യാപിക വഴക്ക് പറഞ്ഞതിനെ തുടർന്ന് തൃശൂരിൽ വിദ്യാർത്ഥിനികൾ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

അധ്യാപിക വഴക്ക് പറഞ്ഞതിനെ തുടർന്ന് തൃശൂരിൽ വിദ്യാർത്ഥിനികൾ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

chanakya news
-Advertisements-

തൃശൂർ : ചൊവ്വന്നൂരിൽ അധ്യാപിക വഴക്ക് പറഞ്ഞതിനെ തുടർന്ന് രണ്ട് വിദ്യാർത്ഥിനികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്കൂളിന് സമീപത്തുള്ള സ്ഥലത്ത് വെള്ളം കുടിക്കാൻ പോയതുമായി ബന്ധപ്പെട്ട് കുട്ടികളെ അധ്യാപിക ചോദ്യം ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിൽ വിദ്യാർത്ഥിനികൾ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

സ്‌കൂളിന് സമീപത്തുള്ള സ്ഥലത്ത് പോകരുതെന്ന് അധ്യാപിക നേരത്തെ കുട്ടികൾക്ക് താക്കീത് നൽകിയിരുന്നു. ഇത് തെറ്റിച്ച് വിദ്യാർത്ഥിനികൾ വെള്ളം കുടിക്കാൻ പോകുകയും അധ്യാപിക വഴക്ക് പറയുകയുമായിരുന്നു. ഇതിന് പിന്നാലെ ഇരുവരും സ്കൂളിന് സമീപത്തെ കടയിൽ നിന്നും എലിവിഷം വാങ്ങി വെള്ളത്തിൽ കലക്കി കുടിക്കുകയായിരുന്നു.

വീട്ടിലെത്തിയ വിദ്യാർത്ഥിനികൾ വിഷം കഴിച്ചതായി വീട്ടുകാരെ അറിയിച്ചതോടെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. കുന്നംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനികളിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ വീട്ടുകാർ പോലീസിൽ പരാതി നൽകി.

English Summary : students tried to commit suicide in thrissur

-Advertisements-