പത്തിനഞ്ചോളം പെൺകുട്ടികളെ ദുരുപയോഗം ചെയ്ത കായികാധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു : വിദ്യാർത്ഥികൾക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്. ക്ലാസ്സ് എടുക്കുന്നതിനിടയിൽ വിദ്യാർത്ഥിനികളെ ഇയാൾ ഉമ്മ വയ്ക്കുകയും സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.

ബെംഗളൂരു സ്‌കൂളിലെ പിടി അധ്യാപകനെതിരെയാണ് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം പരാതി നൽകിയത്. ഫിസിക്കൽ ട്രൈനിങ്ങിന്റെ മറവിലാണ് ഇയാൾ വിദ്യാർത്ഥികളോട് ലൈംഗീകാതിക്രമം കാണിച്ചത്. സ്‌കൂളിലെ പതിനഞ്ചോളം വിദ്യാര്ഥിനികളോട് ഇയാൾ ഇത്തരത്തിൽ പെരുമാറിയതായി പോലീസ് പറയുന്നു.

അമ്പത്തി നാലുകാരനായ അജ്ഞാനപ്പായാണ് വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് അറസ്റ്റിലായത്. ഫിസിക്കൽ ട്രെയിനിങ് നടക്കുന്നതിനിടയിൽ വിദ്യാർത്ഥിനികളുടെ ശരീര ഭാഗങ്ങളിൽ സ്പർശിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്തിരുന്നതായി വിദ്യാർത്ഥിനികൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവം പുറത്ത് പറയരുതെന്ന് പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

പത്തോളം പെൺകുട്ടികൾ സംഭവം രക്ഷിതാക്കളെ അറിയിക്കുകയും തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയുമായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഇയാൾ പെൺകുട്ടികളെ ദുരുപയോഗം ചെയ്തുവരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ സ്‌കൂൾ അധികൃതരും പോലീസിൽ പരാതി നൽകിയിരിക്കുകയാണ് .