Friday, April 26, 2024
-Advertisements-
KERALA NEWSമൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പ്ലസ് ടു വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ; അധ്യാപകൻ...

മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പ്ലസ് ടു വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ; അധ്യാപകൻ അറസ്റ്റിൽ

chanakya news
-Advertisements-

മലപ്പുറം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചെമ്മൻകടവ് സ്വദേശി മുഹമ്മദ് ബഷീർ (61) ആണ് അറസ്റ്റിലായത്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്ലസ് ടു വിദ്യാർത്ഥിയാണ് പീഡനത്തിന് ഇരയായത്.

2019 മുതൽ ഇയാൾ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിവരുന്നതായി പരാതിയിൽ പറയുന്നു. കുട്ടിക്ക് മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച ശേഷമാണ് ഇയാൾ പീഡിപ്പിച്ചത്. നിരവധി തവണ ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായും പരാതിയിൽ പറയുന്നു. പീഡനത്തെ തുടർന്ന് കുട്ടി കടുത്ത മാനസിക സംഘർഷം നേരിട്ടിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ കുട്ടിയെ വിളിച്ച് സംസാരിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

അധ്യാപകർ സംഭവം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയും ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിക്ക് കൗൺസിലിംഗ് നൽകുകയുമായിരുന്നു. പോക്സോ വകുപ്പ് ചുമത്തിയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മലപ്പുറം സിഐ ജോബി തേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary : teacher arrested who showed a student an obscene video and subjected him to unnatural torture

-Advertisements-