Sunday, April 28, 2024
-Advertisements-
KERALA NEWSപെൺകുട്ടിയെ ക്ഷേത്രത്തിലേക്ക് പായസവും നിവേദ്യങ്ങളും ഉണ്ടാക്കുന്ന തിടപ്പള്ളിയിലെത്തിച്ചാണ് പീഡിപ്പിച്ചത് ; വർക്കലയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ...

പെൺകുട്ടിയെ ക്ഷേത്രത്തിലേക്ക് പായസവും നിവേദ്യങ്ങളും ഉണ്ടാക്കുന്ന തിടപ്പള്ളിയിലെത്തിച്ചാണ് പീഡിപ്പിച്ചത് ; വർക്കലയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : വർക്കലയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ. വർക്കല മുണ്ടയിൽ മേലതിൽ ശ്രീനാഗരുകാവ് ദുർഗ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയും ചിറയിൻകീഴ് സ്വദേശിയുമായ ബൈജു (34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ക്ഷേത്രത്തിലേക്ക് പായസവും നിവേദ്യങ്ങളുമുണ്ടാക്കുന്ന ക്ഷേത്രത്തിന് സമീപത്തുള്ള തിടപ്പള്ളിയിലെത്തിച്ചാണ് പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി സ്കൂൾ അധികൃതരെ അറിയിക്കുകയായിരുന്നു. സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകർ വഴി പോലീസിനെ അറിയിച്ചു. പോലീസ് അന്വേഷണത്തിൽ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

English Summary : temple priest arrested for sexual abuse against minor girl

-Advertisements-