Friday, April 26, 2024
-Advertisements-
KERALA NEWSക്ഷേത്രത്തിലെത്തിയ വീട്ടമ്മയെ വശീകരിച്ച് വീട്ടിലെത്തി പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റിൽ

ക്ഷേത്രത്തിലെത്തിയ വീട്ടമ്മയെ വശീകരിച്ച് വീട്ടിലെത്തി പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റിൽ

chanakya news
-Advertisements-

ആലപ്പുഴ : വീട്ടമ്മയുമായി സഹൃദം സ്ഥാപിച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ മാവേലിക്കര തഴക്കര ക്ഷേത്രത്തിലെ പൂജാരി അറസ്റ്റിൽ. വൈക്കം ടിവി പൂരം സ്വദേശി സനു (55) ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെത്തുന്ന വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവരെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുന്നതാണ് പ്രതിയുടെ രീതി.

കട്ടച്ചിറ സ്വദേശിനിയായ വീട്ടമ്മ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതി അറസ്റ്റിലായത്. കഴിഞ്ഞ വർഷം നവംബറിൽ കാസർഗോഡ് ഹൊസബെട്ടുവിലെ മങ്കേശ മഹാലക്ഷ്മി ക്ഷേത്രത്തിൽ നിന്നും തിരുവാഭരണം മോഷണം നടത്തി മുങ്ങിയ ഇയാളെ പോലീസ് അന്വേഷിച്ച് വരികയായിരുന്നു.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു

English Summary : temple priest arrested in alappuzha for sexually abusing a woman

-Advertisements-