Monday, May 6, 2024
-Advertisements-
KERALA NEWSമലപ്പുറത്ത് രണ്ട് ഭാര്യമാരുള്ള പിതാവ് പതിനാലുകാരിയായ മകളെ ലൈംഗീക പീഡനത്തിന് ഇരയാക്കി

മലപ്പുറത്ത് രണ്ട് ഭാര്യമാരുള്ള പിതാവ് പതിനാലുകാരിയായ മകളെ ലൈംഗീക പീഡനത്തിന് ഇരയാക്കി

chanakya news
-Advertisements-

മലപ്പുറം : നിലമ്പൂരിൽ പതിനാലുകാരിയായ മകളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ നിലമ്പൂർ സ്വദേശിയായ പിതാവാണ് അറസ്റ്റിലായത്. 2020 മാർച്ച് മുതലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. ആളില്ലാത്ത ബന്ധുവീട്ടിൽ കൊണ്ട് പോയി നിരവധി തവണ മകളെ ഇയാൾ പീഡിപ്പിച്ചു. കൂടാതെ വീടിന് സമീപത്തുള്ള റബർ തോട്ടത്തിൽ കൊണ്ടുപോയും പീഡനത്തിന് ഇരയാക്കി.

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ക്ലാസ്സ് ടീച്ചർ വിവരം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. രണ്ട് ഭാര്യമാരുള്ള പ്രതിയുടെ ഒരു ഭാര്യയിലുള്ള മകളെയാണ് പീഡനത്തിന് ഇരയാക്കിയത് രണ്ട് ഭാര്യമാരിൽ ഇയാൾക്ക് വേറെയും മക്കളുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ കേസടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. മഞ്ചേരി പോക്സോ പ്രത്യേക കോടതി ഇയാളെ റിമാൻഡ് ചെയ്തു.

English Summary : The father sexually assaulted his fourteen-year-old daughter

-Advertisements-