Monday, May 6, 2024
-Advertisements-
KERALA NEWSഭർത്താവ് കടം വാങ്ങിയ പണം തിരിച്ച് നൽകിയില്ല ; ഭർത്താവ് നോക്കി നിൽക്കെ പെട്രോൾ ഒഴിച്ച്...

ഭർത്താവ് കടം വാങ്ങിയ പണം തിരിച്ച് നൽകിയില്ല ; ഭർത്താവ് നോക്കി നിൽക്കെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

chanakya news
-Advertisements-

തിരുവനന്തപുരം : ഭർത്താവിനോട് വഴക്കിട്ട് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. അമ്പൂരി ചന്തയ്ക്ക് സപീമം താമസിക്കുന്ന ജയ (38) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ജയ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ശനിയാഴ്ച വൈകിട്ട് ഭർത്താവ് റെനുവുമായി വഴക്കിട്ട ജയ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഈ സമയം ഭർത്താവ് വീടിന് സമീപത്തെ റോഡിനരികിൽ നിൽക്കുകയായിരുന്നു. ഭർത്താവ് നോക്കി നിൽക്കെയാണ് ജയ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.

തീ ആളിപടരുന്നത് കണ്ട് ഭർത്താവും അയൽവാസികളും ചേർന്ന് തീ കെടുത്തിയതിന് ശേഷം ജയയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ജയ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ അഴിയുന്നതിനിടെ ഞായറാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. ഭർത്താവ് ജയയുടെ കൈയ്യിൽ നിന്നും കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെചൊല്ലിയുള്ള വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്.

English Summary : the housewife committed suicide in amboori

-Advertisements-