Advertisements

മലപ്പുറത്ത് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പ്രവാസിയുടെ ഭാര്യയെ മയക്ക് മരുന്ന് നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി അറസ്റ്റിൽ

മലപ്പുറം : മഞ്ചേരിയിൽ മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മഞ്ചേരി മുള്ളമ്പാറ സ്വദേശി റിഷാദ് മൊയ്തീൻ (28) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ റിഷാദിനെ കണ്ണൂരിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.

Advertisements

ഫേസ്ബുക്കിലൂടെയാണ് വീട്ടമ്മയായ യുവതിയെ കേസിലെ ഒന്നാം പ്രതിയായ മുഹ്‌സിൻ പരിചയപ്പെടുന്നത്. തുടർന്ന് സൗഹൃദം നടിച്ച ശേഷം യുവതിയുടെ വീട്ടിൽ എത്തുകയും മയക്ക് മരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതിയെ നിരവധി സ്ഥലങ്ങളിൽ കൊണ്ട് പോയി മയക്ക് മരുന്ന് നൽകി പീഡിപ്പിച്ചു. കൂടാതെ സുഹൃത്തുക്കൾക്കും യുവതിയെ കാഴ്ച വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി.

പ്രവാസിയായ യുവാവിന്റെ ഭാര്യയാണ് പീഡനത്തിന് ഇരയായ വീട്ടമ്മ. ഭർത്താവ് സ്ഥലത്തില്ലാത്ത സമയത്താണ് സൗഹൃദം സ്ഥാപിച്ച് മുഹ്‌സിൻ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ റിഷാദ് മൊയ്തീൻ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. പഴയങ്ങാടിയിലെ വീട് വളഞ്ഞാണ് മഞ്ചേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisements

English Summary : the main accused in the case of gang raping a housewife by giving drugs arrested

- Advertisement -
Latest news
POPPULAR NEWS