Monday, May 6, 2024
-Advertisements-
KERALA NEWSകോളേജ് കഴിഞ്ഞ് ഹോസ്റ്റലിൽ എത്തിയത് ദുഖിതനായി ; നഴ്‌സിംഗ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച...

കോളേജ് കഴിഞ്ഞ് ഹോസ്റ്റലിൽ എത്തിയത് ദുഖിതനായി ; നഴ്‌സിംഗ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

തിരുവനന്തപുരം : പാറശാല കളയിക്കാവിളയിൽ നഴ്‌സിംഗ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തഞ്ചാവൂർ സ്വദേശി സുമിത്രൻ (20) നെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രേസ് നഴ്‌സിംഗ് കോളേജിലെ രണ്ടാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിയാണ് സുമിത്രൻ. തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്ന് ഹോസ്റ്റൽ റൂമിൽ നിന്നും കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ പറയുന്നു.

ഹോസ്റ്റലിലെ ടെറസിൽ നിന്നും താഴേക്ക് കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോളേജ് അധികൃതർ വിവരമറിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം താഴെയിറക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ ദിവസം കോളേജ് കഴിഞ്ഞ് ഹോസ്റ്റലിലെത്തിയ സുമിത്രൻ വിഷമിച്ചിരിക്കുന്നത് കണ്ടെന്ന് സുഹൃത്തുക്കൾ പറയുന്നു. കാര്യം തിരക്കിയെങ്കിലും സുമിത്രൻ മറുപടിയൊന്നും നൽകിയില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : the nursing student was found dead kalayikkavila

-Advertisements-