Friday, May 10, 2024
-Advertisements-
KERALA NEWSഭാര്യയ്ക്ക് ഫോൺ ചെയ്യാൻ സൗകര്യം ഒരുക്കിയ വീട്ടമ്മയെ തെറിവിളിച്ച യുവാവ് അറസ്റ്റിൽ

ഭാര്യയ്ക്ക് ഫോൺ ചെയ്യാൻ സൗകര്യം ഒരുക്കിയ വീട്ടമ്മയെ തെറിവിളിച്ച യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

കോട്ടയം : വീട്ടമ്മയെ തെറിവിളിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ചിറക്കടവ് സ്വദേശി വെട്ടിക്കൽ വീട്ടിൽ അഭിലാഷ് (42) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൊൻകുന്നം പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അയൽവാസിയായ വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും വീട്ടമ്മയേയും ഭർത്താവിനെയും തെറിവിളിക്കുകയും ചെയ്തതായി വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസിയായ വീട്ടമ്മ അഭിലാഷിന്റെ ഭാര്യയ്ക്ക് ഫോണും ഫോൺ ചെയ്യാൻ സൗകര്യവും ഒരുക്കി എന്നാരോപിച്ചാണ് അഭിലാഷ് വീട്ടമ്മയെ തെറിവിളിക്കുകയും അപമര്യദയായി പെരുമാറുകയും ചെയ്തത്. ഇതിനിടയിൽ ഇടപെട്ട വീട്ടമ്മയുടെ ഭർത്താവിനെയും അഭിലാഷ് തെറി വിളിക്കുകയായിരുന്നു.

English Summary : The young man who shouted at the housewife was arrested

-Advertisements-