Wednesday, May 1, 2024
-Advertisements-
KERALA NEWSഇരിങ്ങാലക്കുടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

തൃശൂർ : ഇരിങ്ങാലക്കുടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കാറളം ഹരിപുരം സ്വദേശികളായ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മോഹനൻ വീടിനോട് ചേർന്ന് കട നടത്തിയിരുന്നു. ഇന്ന് രാവിലെ കട തുറന്നിരുന്നില്ല. സാധനം വാങ്ങാനെത്തിയ അയൽവാസികൾ മോഹനനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വീട്ടിലെത്തിയപ്പോൾ വീടും അടഞ്ഞ് കിടക്കുകയായിരുന്നു. സംശയം തോന്നിയ അയൽവാസികൾ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മോഹനനെയും മകൻ ആദർശിനെയും വീട്ടിലെ സ്വീകരണ മുറിയിലും ഭാര്യ മിനിയെ കിടപ്പുമുറിയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കാട്ടൂർ പോലീസ് സ്ഥലത്തെത്തി. കുടുംബം ജീവനൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : Three members of a family were found dead inside the house

-Advertisements-