Wednesday, May 8, 2024
-Advertisements-
NATIONAL NEWSഅമ്മയെ ആശുപത്രിയിൽ എത്തിച്ചത് മുതൽ പ്രണയം ; ഒരു യുവാവിനെ വിവാഹം ചെയ്ത് ഇരട്ട സഹോദരിമാർ

അമ്മയെ ആശുപത്രിയിൽ എത്തിച്ചത് മുതൽ പ്രണയം ; ഒരു യുവാവിനെ വിവാഹം ചെയ്ത് ഇരട്ട സഹോദരിമാർ

chanakya news
-Advertisements-

മുംബൈ : ഒരു യുവാവിനെ വിവാഹം ചെയ്ത് ഇരട്ട സഹോദരിമാർ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. മുംബൈയിൽ ഐടി എഞ്ചിനീയർമാരായ ഇരട്ട സഹോദരിമാർ. മഹാരഷ്ട്ര സോലാപൂർ സ്വദേശികളായ ഇരട്ട സഹോദരിമാരാണ് കൂടെ ജോലി ചെയ്യുന്ന യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. വെള്ളിയാഴ്ചയാണ് ഇവരുടെ വിവാഹം നടന്നത്.

ഇരട്ട സഹോദരിമാരായ റിങ്കിയും പിങ്കിയും അതുൽ എന്ന യുവാവിനെയാണ് വിവാഹം ചെയ്തത്. ഇരുവരുടെയും കുടുംബ സുഹൃത്ത് കൂടിയാണ് അതുൽ. റിങ്കിയുടെയും പിങ്കിയുടെയും പിതാവിന്റെ മരണ ശേഷം അമ്മയ്‌ക്കൊപ്പമാണ് ഇരുവരുടെയും താമസം. അമ്മയ്ക്ക് അസുഖമായിരുന്നപ്പോൾ അതുൽ സ്വന്തം കാറിൽ ഇവരെ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്നാണ് അതുൽ ഇരട്ട സഹോദരിയുമായി പ്രണയത്തിലായത്.

ഈ അടുപ്പം പിരിയാൻ പറ്റാതെ വന്നതോടെയാണ് ഇരുവരെയും വിവാഹം ചെയ്യാൻ തീരുമാനിച്ചത്. ഇരട്ട സഹോദരിമാർക്കും അതുലിനെ പിരിയാൻ അവസ്ഥയിൽ ആയിരുന്നു. അതേസമയം വിവാഹത്തിന് ബന്ധുക്കളുടെ ഇടയിൽ നിന്നും എതിർപ്പുകൾ ഉണ്ടായെങ്കിലും അതിനൊന്നും ചെവികൊടുക്കാതെ ഇവർ വിവാഹം കഴിക്കുകയായിരുന്നു.

English Summary : Twin sisters married to a young man

-Advertisements-