Friday, April 26, 2024
-Advertisements-
KERALA NEWSമദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

തിരുവനന്തപുരം : മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം സ്വദേശികളായ അനീഷ്,വിനോദ് എന്നിവരാണ് അറസ്റ്റിലായത്. സുഹൃത്തുക്കൾക്കൊപ്പം ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിൽ സജു എന്ന യുവാവിന്റെ ഫോൺ യുവാക്കൾ ബലമായി പിടിച്ച് വാങ്ങിയിരുന്നു. ഇത് തിരിച്ച് വാങ്ങുന്നതിനായി സുഹൃത്തുക്കൾക്കൊപ്പം എത്തിയ സജുവിനെ പ്രതികൾ ചേർന്ന് മർദിക്കുകയായിരുന്നു. മർദ്ദനമേറ്റ് ബോധരഹിതനായ സജുവിനെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് മരണപ്പെട്ടത്. മർദനമേറ്റ സജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം അമ്പാടി നഗർ സ്വദേശിയാണ് മരണപ്പെട്ട സജു.

English Summry : two people arrested in connection with the murder while drinking

-Advertisements-