Friday, April 26, 2024
-Advertisements-
KERALA NEWSകളിക്കുന്നതിനിടയിൽ വീടിന് സമീപത്ത് നിർമിച്ച കുഴിയിൽ വീണ രണ്ടുവയസുകാരി മുങ്ങി മരിച്ചു

കളിക്കുന്നതിനിടയിൽ വീടിന് സമീപത്ത് നിർമിച്ച കുഴിയിൽ വീണ രണ്ടുവയസുകാരി മുങ്ങി മരിച്ചു

chanakya news
-Advertisements-

കണ്ണൂർ : ചെറുവാഞ്ചേരിയിൽ നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്ന് നിർമിച്ച കുഴിയിലെ വെള്ളത്തിൽ രണ്ടു വയസുകാരി മരിച്ചു. മുണ്ടയാട് സ്വദേശികളായ മനോഹരണ-സിന്ധു ദമ്പതികളുടെ മകൾ അവനികയാണ് മരിച്ചത്. കൃഷി ആവശ്യത്തിനും മറ്റുമായി വെള്ളം ശേഖരിക്കാൻ നിർമ്മിച്ച കുഴിയിൽ കളിക്കുന്നതിനിടെ കുട്ടി വീഴുകയായിരുന്നു.

അതേസമയം കുട്ടി കുഴിയിൽ വീണത് ആരും കണ്ടില്ല. ഏറെ നേരമായിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഴിലെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

English Summary : twoyearold girl fell into a waterfilled

-Advertisements-