Sunday, April 28, 2024
-Advertisements-
KERALA NEWSഅവിവാഹിത പ്രസവിച്ചു, നവജാത ശിശുവിനെ ഫ്ലാറ്റിന്റെ ജനലിലൂടെ താഴേക്കിട്ടു ; യുവതിക്കെതിരെ പോലീസ് കേസെടുത്തു

അവിവാഹിത പ്രസവിച്ചു, നവജാത ശിശുവിനെ ഫ്ലാറ്റിന്റെ ജനലിലൂടെ താഴേക്കിട്ടു ; യുവതിക്കെതിരെ പോലീസ് കേസെടുത്തു

chanakya news
-Advertisements-

മുംബൈ : ഫ്ളാറ്റിന് പുറകിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിക്കുകയും തുടർന്ന് ശുചിമുറിയുടെ ജനൽ വഴി കുഞ്ഞിനെ പുറത്തേക്ക് കളയുകയുമായിരുന്നു. ഫ്ളാറ്റിന് പുറകിലുള്ള പാർക്കിംഗ് ഏരിയയോട് ചേർന്ന് നിൽക്കുന്ന സ്ഥലത്ത് നിന്നാണ് നവജാത ശിശുവിന്റെ മൃതദേഹം ഫ്ലാറ്റിലെ താമസക്കാർ കണ്ടെത്തിയത്.

കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പോലീസ് അന്വേഷണത്തിൽ ഫ്ളാറ്റിലെ താമസക്കാരിയും അവിവാഹിതയുമായ പത്തൊൻപത് കാരിയുടേതാണെന്ന് കുഞ്ഞെന്ന് കണ്ടെത്തുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് കടുത്ത വയറുവേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു.

മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. അതേസമയം കാമുകൻ വഞ്ചിച്ച് കടന്ന് കളഞ്ഞതാണെന്ന് യുവതിയുടെ സുഹൃത്തുക്കളിൽ ചിലർ പറയുന്നതായും റിപോർട്ടുണ്ട്.

English Summary : unmarried woman throws newborn from the window

-Advertisements-