Sunday, April 28, 2024
-Advertisements-
ENTERTAINMENTCinemaഉണ്ണിമുകുന്ദൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും ; രാഷ്ട്രീയ പ്രവർത്തനം നിസാര കാര്യമല്ല, നിലപാട് വ്യക്തമാക്കി...

ഉണ്ണിമുകുന്ദൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും ; രാഷ്ട്രീയ പ്രവർത്തനം നിസാര കാര്യമല്ല, നിലപാട് വ്യക്തമാക്കി ഉണ്ണി മുകുന്ദൻ

chanakya news
-Advertisements-

പാലക്കാട് : ചലച്ചിത്രതാരം ഉണ്ണിമുകുന്ദൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് താരം രംഗത്ത്. താൻ രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന വാർത്തകൾ ശ്രദ്ധയിൽപെട്ടെന്നും എന്നാൽ അതെല്ലാം വ്യാജമാണെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.

താൻ ഇപ്പോൾ സിനിമ ചിത്രീകരണങ്ങളുടെ തിരക്കിൽ ആണെന്നും പ്രചരിക്കുന്ന വാർത്ത സത്യമല്ലെന്നും ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് സത്യാവസ്ഥ മനസിലാക്കാൻ മാധ്യമ സ്ഥാപനങ്ങൾ ശ്രമിക്കണമെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.

unni mukundan about patriotism

അതേസമയം രാഷ്ട്രീയവും രാഷ്ട്രീയക്കാരും സമൂഹത്തിൽ നേരിട്ടുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും അതുകൊണ്ട് അവരെ ബഹുമാനിക്കുന്നുണ്ടെന്നും രാഷ്ട്രീയ പ്രവർത്തനത്തെ നിസാരമായി കാണുന്നില്ലെന്നും താരം പറഞ്ഞു.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാടിൽ നിന്നും ഉണ്ണിമുകുന്ദൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് റിപ്പോർട്ടർ ടിവി,മറുനാടൻ മലയാളി തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെയാണ് ഉണ്ണിമുകുന്ദന്റെ പ്രതികരണം.

English Summary : Unnimukundan will contest as BJP candidate from Palakkad

-Advertisements-