Friday, May 17, 2024
-Advertisements-
KERALA NEWSഇയാളുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചതിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു ; എലിവിഷം ഉള്ളിൽച്ചെന്ന് കോളജ്...

ഇയാളുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചതിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു ; എലിവിഷം ഉള്ളിൽച്ചെന്ന് കോളജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

chanakya news
-Advertisements-

കൊല്ലം : കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ. കൊല്ലം കോട്ടാത്തല സ്വദേശിനിയും എംഎ സൈക്കോളജി വിദ്യാർത്ഥിനിയുമായ വൃന്ദ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കാമുകനും സൈനീകനുമായ കോട്ടത്തല സ്വദേശി അനു കൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വൃന്ദയും അനു കൃഷ്ണയും ആറു വർഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാൽ വൃന്ദയുമായുള്ള പ്രണയബന്ധത്തിൽ നിന്നും അനുകൃഷ്ണ പിന്മാറുകയും മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയും ചെയ്തതിന് പിന്നാലെ വൃന്ദ ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ മാസം 23 നാണ് വൃന്ദ എലിവിഷം കഴിച്ച് ജീവനൊടുക്കിയത്.

വൃന്ദ ജീവനൊടുക്കുന്നതിന് ഒരാഴ്ച മുമ്പ് മറ്റൊരു പെൺകുട്ടിയുമായി അനുകൃഷ്ണന്റെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതിനെ കുറിച്ച് ചോദിച്ച വൃന്ദയെ വാട്‌സാപ്പിലൂടെ അസഭ്യം പറഞ്ഞ് അപമാനിക്കുകയായിരുന്നു. അനുകൃഷ്ണനാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് വൃന്ദ എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ പ്രതിയുടെ മൊബൈൽ ഫോൺ പോലീസ് വിശദമായി പരിശോധിച്ചതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

English Summary : vrinda raj suicide case lover soldier anukrishnan arrested kottarakkara

-Advertisements-