Sunday, April 28, 2024
-Advertisements-
KERALA NEWSതിരുവനന്തപുരത്ത് മൂന്നര വയസുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി ; കുഞ്ഞ് മരിച്ചു, യുവതി രക്ഷപെട്ടു

തിരുവനന്തപുരത്ത് മൂന്നര വയസുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി ; കുഞ്ഞ് മരിച്ചു, യുവതി രക്ഷപെട്ടു

chanakya news
-Advertisements-

തിരുവനന്തപുരം : ആറ്റിങ്ങലിൽ മൂന്നര വയസുള്ള കുഞ്ഞിനേയും എടുത്ത് അമ്മ കിണറ്റിൽ ചാടി. കുഞ്ഞ് മരിച്ചു. ആറ്റിങ്ങൽ മാമം സ്വദേശിനി രമ്യ (30) ആണ് മകൻ അഭി ദേവിനേയും എടുത്ത് കിണറ്റിൽ ചാടിയത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്.

ഇവർ താമസിക്കുന്ന വാടക വീട്ടിലെ അമ്പത് അടിയോളം താഴ്ചയുള്ള കിണറ്റിലാണ് യുവതി കുട്ടിയേയും കൊണ്ട് ചാടിയത്. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ആഗിരക്ഷ സേന സ്ഥലത്തെത്തിയാണ് അമ്മയേയും കുഞ്ഞിനേയും പുറത്തെടുത്ത്.

ഇരുവരേയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമ്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ പോലീസ് രമ്യയുടെ ഭർത്താവിനെ ചോദ്യം ചെയ്തു.

English Summary : woman jumps into well with child attingal

-Advertisements-