Tuesday, May 7, 2024
-Advertisements-
KERALA NEWSപീഡന പരാതി നൽകാൻ പെൺകുട്ടിയെ പോലീസ് സ്റ്റേഷനിലെത്തിച്ചതും അഫ്‌സീന തന്നെ ; സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ്...

പീഡന പരാതി നൽകാൻ പെൺകുട്ടിയെ പോലീസ് സ്റ്റേഷനിലെത്തിച്ചതും അഫ്‌സീന തന്നെ ; സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ കണ്ണൂർ സ്വദേശിനി അറസ്റ്റിൽ

chanakya news
-Advertisements-

കോഴിക്കോട് : സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കൂട്ടികൊണ്ട് പോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കണ്ണൂർ മുണ്ടയോട് സ്വദേശിനിയും പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ സുഹൃത്തുമായ അഫ്‌സീന (29) ആണ് അറസ്റ്റിലായത്. കോഴിക്കോട് ടൗൺ പോലീസാണ് അഫ്‌സീനയെ അറസ്റ്റ് ചെയ്തത്.

കണ്ണൂരിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച അഫ്‌സീന സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിൽ എത്തിച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സുഹൃത്ത് ഷമീറിന്റെ സഹായത്തോടെയാണ് അഫ്‌സീന പെൺകുട്ടിയെ ഫ്ലാറ്റിൽ എത്തിച്ചത്.

പീഡനത്തിന് ശേഷം പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞ് പീഡിപ്പിച്ചവരെ അഫ്‌സീനയും ഷമീറും ചേർന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് പെൺകുട്ടിയുമായി നടക്കാവ് സ്റ്റേഷനിലെത്തി പീഡന പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അഫ്‌സീനയാണ് പീഡനത്തിന് പിന്നിലെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

English Summary : woman lured to flat gang raped by acquaintances at calicut

-Advertisements-