Friday, April 26, 2024
-Advertisements-
NATIONAL NEWSകാമുകൻ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ശ്രമിച്ചു ; കാമുകനെ വീട്ടിലേക്ക് വിളിച്ച് വരുത്തി മുഖത്ത്...

കാമുകൻ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ശ്രമിച്ചു ; കാമുകനെ വീട്ടിലേക്ക് വിളിച്ച് വരുത്തി മുഖത്ത് തിളച്ച എണ്ണയൊഴിച്ച യുവതി അറസ്റ്റിൽ

chanakya news
-Advertisements-

ചെന്നൈ : മറ്റൊരു യുവതിയുമായി വിവാഹനിശ്ചയത്തിനൊരുങ്ങിയ കാമുകന്റെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഈറോഡ് സ്വദേശി മീനാദേവിയാണ് അറസ്റ്റിലായത്. എണ്ണയൊഴിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ബന്ധുക്കളായ മീനാദേവിയും യുവാവും രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു. മീനാദേവിയെ വിവാഹം കഴിക്കാമെന്ന് യുവാവ് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടയിൽ യുവാവ് മറ്റൊരു യുവതിയുമായി സൗഹൃദത്തിലാകുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇതറിഞ്ഞ മീനാദേവി യുവാവിനോട് ഇതിനെകുറിച്ച് ചോദിച്ചെങ്കിലും യുവാവ് ഒഴിഞ്ഞ് മാറാൻ ശ്രമിച്ചു.

മീനാദേവിയും യുവാവും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും മീനാദേവി യുവാവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിക്കുകയുമായിരുന്നു. യുവാവിന്റെ നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികൾ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

English Summary : woman pours hot oil on boyfriend after he cheats on her

-Advertisements-