Friday, May 17, 2024
-Advertisements-
KERALA NEWSബൈക്കിലിരുത്തി ചെങ്ങമനാട് ജംഗ്‌ഷനിൽ കൊണ്ടുവന്ന് നിർത്തി കുത്തുകയായിരുന്നു ; കൊട്ടാരക്കരയിൽ മകൻ അമ്മയെ കുത്തികൊലപ്പെടുത്തി

ബൈക്കിലിരുത്തി ചെങ്ങമനാട് ജംഗ്‌ഷനിൽ കൊണ്ടുവന്ന് നിർത്തി കുത്തുകയായിരുന്നു ; കൊട്ടാരക്കരയിൽ മകൻ അമ്മയെ കുത്തികൊലപ്പെടുത്തി

chanakya news
-Advertisements-

കൊല്ലം : കൊട്ടാരക്കരയിൽ മകൻ അമ്മയെ കുത്തികൊലപ്പെടുത്തി. തലവൂർ സ്വദേശിനി മിനി (55) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച മകൻ ജോമോനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മാതാവ് മിനിയെ ബൈക്കിൽ കൂട്ടികൊണ്ടുവന്ന ജോമോൻ ചെങ്ങമനാട് ജംഗ്‌ഷനിൽ നിർത്തി കുത്തികൊലപ്പെടുത്തുകയായിരുന്നു.

മിനിയെ കുത്തികൊലപ്പെടുത്തിയതിന് ശേഷം ജോമോൻ കത്തി കാണിച്ച് ഓടി കൂടിയവരെ ഭീഷണിപ്പെടുത്തി. സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

അതേസമയം മിനി കൊല്ലപ്പെട്ട മിനി മാനസിക വിഭ്രാന്തിക്ക് ചികിത്സയിൽ കഴിഞ്ഞിരുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്തതായി പോലീസ് അറിയിച്ചു.

English Summary : woman was stabbed to death by her son kottarakkara

-Advertisements-