Sunday, April 28, 2024
-Advertisements-
KERALA NEWSസ്കൂളിൽ പോകുകയായിരുന്ന അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയെ തടഞ്ഞ് നിർത്തി ലൈംഗീക ചേഷ്ടകൾ കാണിച്ച യുവാവ് അറസ്റ്റിൽ

സ്കൂളിൽ പോകുകയായിരുന്ന അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയെ തടഞ്ഞ് നിർത്തി ലൈംഗീക ചേഷ്ടകൾ കാണിച്ച യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയെ തടഞ്ഞ് നിർത്തി ലൈംഗീക ചേഷ്ടകൾ കാണിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കീഴാറൂർ പഴഞ്ഞിപ്പാറ സ്വദേശി സജു (32) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സ്കൂളിലേക്ക് നടന്ന് പോകുകയായിരുന്ന അഞ്ചാം ക്ലാസ്സ് വിദ്യാർഥിനികൾക്ക് നേരെയാണ് പ്രതി ലൈംഗീക ചേഷ്ടകൾ കാണിച്ചത്. ബൈക്കിലെത്തിയ പ്രതി പെൺകുട്ടികളെ തടഞ്ഞ് നിർത്തി ലൈംഗീക ചേഷ്ടകൾ കാണിക്കുകയായിരുന്നു.

വൈകുന്നേരം വീട്ടിലെത്തിയ കുട്ടികൾ വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ മാറനല്ലൂർ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

English Summary : young man arrested for showing sexual gestures in front of girl

-Advertisements-