Tuesday, April 30, 2024
-Advertisements-
KERALA NEWSസൗഹൃദം നടിച്ച് യുവതിയെ ഹോട്ടൽ മുറിയിലെത്തിച്ച് പീ,ഡിപ്പിച്ചു, ലൈം,ഗീക ബന്ധത്തിന് വിസമ്മതിച്ചപ്പോൾ മർദ്ദനം, യുവാവ് അറസ്റ്റിൽ

സൗഹൃദം നടിച്ച് യുവതിയെ ഹോട്ടൽ മുറിയിലെത്തിച്ച് പീ,ഡിപ്പിച്ചു, ലൈം,ഗീക ബന്ധത്തിന് വിസമ്മതിച്ചപ്പോൾ മർദ്ദനം, യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

കൊച്ചി : കളമശേരിയിൽ സൗഹൃദം നടിച്ച് യുവതിയെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം മൺറോതുരുത്ത് സ്വദേശി അമിൽ ചന്ദ്രൻ (23) ആണ് അറസ്റ്റിലായത്. യുവതിയുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷം പലപ്പോഴായി ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിക്കുകയും യുവതിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു.

ഇടപ്പള്ളിയിലെ ഹോട്ടലിൽ എത്തിച്ച് നിരവധി തവണ പീഡനത്തിന് ഇരയാക്കിയതായാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചപ്പോൾ മർദിക്കുകയും ചില്ല് പ്ലെയ്റ്റ് പൊട്ടിച്ച് കൈയിൽ വരയുകയും ചെയ്‌തു. പൂർണ നഗ്നയാക്കിയ ശേഷം ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ പകർത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും നിരവധി തവണ പീഡിപ്പിച്ചു. ഭീഷണി നിരന്തരം തുടർന്നതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് എളമക്കരയിൽ വാടക വീട്ടിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.കളമശേരി പോലീസ് ഇൻസ്‌പെക്ടർ വിപിൻ ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

English Summary : young man who brought the woman to the hotel room and raped him was arrested

-Advertisements-