Friday, April 26, 2024
-Advertisements-
KERALA NEWSസമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാൻ റഷ്യൻ യുവതി കോഴിക്കോട് എത്തി ; ലഹരിമരുന്ന് നൽകി റഷ്യൻ...

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാൻ റഷ്യൻ യുവതി കോഴിക്കോട് എത്തി ; ലഹരിമരുന്ന് നൽകി റഷ്യൻ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

കോഴിക്കോട് : റഷ്യൻ യുവതിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് സ്വദേശി കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശി അഖിൽ (28) ആണ് അറസ്റ്റിലായത്. മൂന്ന് മാസം മുൻപാണ് യുവാവിനെ കാണാനായി റഷ്യൻ യുവതി കേരളത്തിലെത്തിയത്. മൂന്ന് മാസത്തോളമായി അഖിലിനൊപ്പം താമസിച്ച് വരികയായിരുന്നു.

കഴിഞ്ഞ ദിവസം യുവതിയെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റഷ്യൻ ഭാഷ മാത്രം സംസാരിക്കുന്ന യുവതിയിൽ നിന്നും മൊഴിയെടുക്കാൻ നേരത്തെ പൊലീസിന് സാധിച്ചിരുന്നില്ല. തുടർന്ന് റഷ്യൻ ഭാഷ അറിയുന്നവരുടെ സഹായത്തോടെ യുവതിയുടെ മൊഴിയെടുക്കുകയും മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സോഷ്യൽ മീഡിയയിലൂടെയാണ്‌ റഷ്യൻ യുവതിയും അഖിലും തമ്മിൽ പരിചയപ്പെട്ടത്. തുടർന്ന് അഖിലിനെ കാണാൻ യുവതി കോഴിക്കോട് എത്തുകയായിരുന്നു. മൂന്ന് മാസമായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. ബലമായി ലഹരിമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ചെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു. കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ ഇയാൾ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

English Summary : young man who molested the Russian woman was arrested

-Advertisements-