Sunday, April 28, 2024
-Advertisements-
KERALA NEWSKasaragod Newsവീട്ടിൽ ആരുമില്ലാത്ത നേരത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയായ സഹോദരിയെ ലൈം,ഗീക പീ,ഡനത്തിന് ഇരയാക്കി, സഹോദരൻ അറസ്റ്റിൽ

വീട്ടിൽ ആരുമില്ലാത്ത നേരത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയായ സഹോദരിയെ ലൈം,ഗീക പീ,ഡനത്തിന് ഇരയാക്കി, സഹോദരൻ അറസ്റ്റിൽ

chanakya news
-Advertisements-

കാസർഗോഡ് : കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത സഹോദരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്ലസ് വൺ വിദ്യാർത്ഥിനിയായ സഹോദരിയെയാണ് 19 കാരനായ സഹോദരൻ പീഡിപ്പിച്ചത്.

ഡിസംബർ മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് സഹോദരൻ സഹോദരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് പതിനേഴുകാരി വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

ചൈൽഡ് ലൈൻ പ്രവർത്തകർ വിവരമറിച്ചതിനെ തുടർന്ന് പോലീസ് പോക്സോ നിയമ പ്രകാരം കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഹൊസ്ദുർഗ് പോലീസ് ഇൻസ്‌പെക്ടർ കെപി ഷൈൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

English Summary : youth arrested for assault of girl

-Advertisements-