Sunday, April 28, 2024
-Advertisements-
KERALA NEWSകുടുംബ പ്രശ്നത്തിന്റെ പേരിൽ പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി ; വീട്ടിൽ തിരിച്ചെത്തിയ യുവാവ് ജീവനൊടുക്കി

കുടുംബ പ്രശ്നത്തിന്റെ പേരിൽ പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി ; വീട്ടിൽ തിരിച്ചെത്തിയ യുവാവ് ജീവനൊടുക്കി

chanakya news
-Advertisements-

കൊല്ലം : പോലീസ് സ്റ്റേഷനിൽ നിന്നും തിരിച്ചെത്തിയ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊല്ലം പഴങ്ങാലം സ്വദേശി നന്ദകുമാർ (37) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് മർദ്ദനത്തിൽ മനംനൊന്താണ് നന്ദകുമാർ ജീവനൊടുക്കിയതെന്നാണ് വിവരം.

കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നന്ദകുമാറിനെ കുണ്ടറ സിഐ രതീഷ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. തുടർന്ന് സ്റ്റേഷനിൽ നിന്നും തിരിച്ച് വീട്ടിലെത്തിയ നന്ദകുമാർ ആത്മഹത്യ ചെയ്യുകയായിരുന്നു.

പോലീസ് സ്റ്റേഷനിൽവെച്ച് നന്ദകുമാറിന് മർദ്ദനമേറ്റതായാണ് നാട്ടുകാർ ആരോപിക്കുന്നത്. പോലീസിന്റെ മർദ്ദനമേറ്റതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് നന്ദകുമാർ ആത്മഹത്യ ചെയ്തതെന്നും ആരോപണം ഉയരുന്നുണ്ട്.

English Summary : youth commits suicide kollam

-Advertisements-