Friday, April 26, 2024
-Advertisements-
NATIONAL NEWSതനിക്കെതിരെയുള്ള വ്യാജപ്രചാരണത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവനയുമായി രംഗത്ത്

തനിക്കെതിരെയുള്ള വ്യാജപ്രചാരണത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവനയുമായി രംഗത്ത്

chanakya news
-Advertisements-

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ പ്രസ്താവനയുമായി അദ്ദേഹം രംഗത്ത്. രാജ്യം കൊറോണ പോലൊരു ആഗോള മഹാമാരിയെ നേരിടുമ്പോൾ അതിനെ പ്രതിരോധിക്കുനത്തിനു വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്ന വേളയിൽ തനിക്കെതിരെ നടത്തിയ വ്യാജ പ്രചരണം ശ്രദ്ധിച്ചിരുന്നില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. എന്നാൽ തന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ ആളുകൾ അവരുടെ സാങ്കല്പിക ചിന്തകൾ ആസ്വദിക്കട്ടെ എന്ന് കരുതി അതിൽ ഒരു വ്യെക്തതയും നൽകിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ രണ്ട് ദിവസമായി സംഭവം അറിഞ്ഞു ലക്ഷകണക്കിന് പാർട്ടി പ്രവർത്തകർ വളരെയധികം ആകാംക്ഷയിലായി. അതുകൊണ്ടാണ് ഇപ്പോൾ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് പ്രസ്താവന പുറപ്പെടുവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുടെ പ്രസ്താവന വായിക്കാം…

വ്യാജ പ്രചരണങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജിയുടെ പ്രസ്താവന

കഴിഞ്ഞ കുറേ ദിവസങ്ങളായി ചില സുഹൃത്തുക്കൾ എൻ്റെ ആരോഗ്യത്തെക്കുറിച്ച് മനസ്സിൽ തോന്നിയപോലെ കിംവദന്തികൾ സോഷ്യൽ മീഡീയയിലൂടെ പ്രചരിപ്പിക്കുകയാണ്. എൻ്റെ മരണത്തിനായി വരെ ചില ആളുകൾ ട്വിറ്റ് ചെയ്യുകയും പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യം കൊറോണയെപ്പോലൊരു ആഗോള മഹാമാരിയുമായി പോരാടുന്ന സമയത്ത് ആഭ്യന്തര മന്ത്രി എന്ന നിലയിൽ രാത്രി വൈകുവോളം ജോലിയുടെ തിരക്കിലായതിനാൽ ഞാൻ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഇത് എൻ്റെ ശ്രദ്ധയിൽപെട്ടപ്പോൾ, ഈ ആളുകൾ അവരുടെ സാങ്കൽപ്പിക ചിന്തകൾ ആസ്വദിക്കട്ടെ എന്ന് കരുതി ഞാൻ അതിൽ ഒരു വ്യക്തതയും നൽകിയതുമില്ല.

പക്ഷേ കഴിഞ്ഞ രണ്ട് ദിവസമായി ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരും എൻ്റെ ആദ്യുദയകാംക്ഷികളും വളരെയധികം ആശങ്കയിലാണ്. അവരുടെ ആശങ്ക എനിക്ക് അവഗണിക്കാൻ കഴിയില്ല. അത് കൊണ്ടാണ് ഞാൻ പൂർണ്ണ ആരോഗ്യവാനാണെന്നും എനിക്ക് യാതൊരു രോഗവുമില്ലെന്നും വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നത്.
ഹിന്ദു വിശ്വാസമനുസരിച്ച് ഇത്തരം കിംവദന്തികൾ ആരോഗ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ അത്തരത്തിലുള്ള എല്ലാവരും ഈ അർത്ഥശൂന്യമായ കാര്യങ്ങൾ ഉപേക്ഷിച്ച് എന്നെ എൻ്റെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും അവർ അവരുടെ സ്വന്തം ജോലി ചെയ്യുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. എൻ്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുകയും എന്നെക്കുറിച്ച് വേവലാതിപ്പെടുകയും ചെയ്ത എൻ്റെ അഭ്യുദയകാംക്ഷികൾക്കും എല്ലാ പാർട്ടി പ്രവർത്തകർക്കും ഞാൻ നന്ദി പറയുന്നു ഈ കിംവദന്തികൾ പ്രചരിപ്പിച്ചവരോട് എൻ്റെ മനസ്സിൽ ഒരു തരത്തിലുള്ള വിദ്വേഷവുമില്ല.., എല്ലാവർക്കും നന്ദി.

-Advertisements-