Tuesday, May 7, 2024
-Advertisements-
KERALA NEWSഒന്നര വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത് ; വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ കിടപ്പ്...

ഒന്നര വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത് ; വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ കിടപ്പ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : കാട്ടാക്കടയിൽ വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം നവവധുവിനെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കല്ലാമം കല്ലറക്കുഴി സ്വദേശി വിപിൻ (28) ആണ് അറസ്റ്റിലായത്. തണ്ണിച്ചാംകുഴി സ്വദേശിനി സോന (28) ആണ് തൂങ്ങി മരിച്ചത് കഴിഞ്ഞ വർഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഒന്നര വർഷത്തോളം നീണ്ട് നിന്ന പ്രണയത്തിനൊടുവിലാണ് സോനയും, വിപിനും വിവാഹിതരായത്. ഓട്ടോ ഡ്രൈവറായായിരുന്നു വിപിൻ. വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം വീട്ടിലെ കിടപ്പ് മുറിയിൽ സോനയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

പ്രണയ വിവാഹം ആയിരുന്നെങ്കിലും വിപിൻ സ്ത്രീധനം ആവിശ്യപ്പെട്ട് സോനയെ മാനസികമായി ഉപദ്രവിച്ചിരുന്നു. ചില ദിവസങ്ങളിൽ അശരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ മനോവിഷമമാണ് സോനയുടെ മരണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.

കൂടെ കിടന്നുറങ്ങിയ ഭാര്യ അതെ മുറിയിൽ തൂങ്ങി മരിച്ച വിവരം അറിഞ്ഞില്ലെന്നാണ് വിപിൻ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നത്. ഇതിൽ പോലീസിന് സംശയമുണ്ടെങ്കിലും ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

English Summary : love marriage ends in despair as husband detained 8 months after brides suicide

-Advertisements-