Sunday, April 28, 2024
-Advertisements-
KERALA NEWSKannur Newsനോട്ട് എഴുതി പൂർത്തിയാക്കിയില്ല, കണ്ണൂരിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചു

നോട്ട് എഴുതി പൂർത്തിയാക്കിയില്ല, കണ്ണൂരിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചു

chanakya news
-Advertisements-

കണ്ണൂർ : നോട്ട് എഴുതാത്തതിനെ തുടർന്ന് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി. കണ്ണൂർ പാച്ചേനി ഗവൺമെന്റ് ഹൈസ്‌കൂൾ വിദ്യാർത്ഥിനിയുടെ കൈയാണ് അധ്യാപകൻ തല്ലിയൊടിച്ചത്. കൈ ഒടിഞ്ഞ വിദ്യാർത്ഥിനി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

നോട്ട് എഴുതി പൂർത്തിയാക്കാത്തതിനെ തുടർന്നാണ് അധ്യാപകൻ എട്ടാം ക്ലാസ്സുകാരിയെ മർദിച്ചത്. സഹപാഠികളായ മൂന്ന് വിദ്യാർത്ഥികളെ മർദിച്ചതായി കുട്ടി പറയുന്നു. കുട്ടിയുടെ വലത് കൈക്ക് പൊട്ടലുണ്ട്. കഴിഞ്ഞ ദിവസം രാവിലെയാണ് അധ്യാപകൻ കുട്ടിയെ മർദിച്ചത്.

അതേസമയം രാവിലെ നടന്ന സംഭവം ഉച്ചയോടെയാണ് സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചത്. സംഭവത്തിൽ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് ആരോപിച്ച് യൂത്ത് ലീഗ് പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി.

English Summary : 8th class girls hand slapped by teacher

-Advertisements-